കൽപ്പറ്റ: ശ്രീ മാരിയമ്മൻ ദേവീ ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിന ചടങ്ങുകൾ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പാതിരിശ്ശേരി ശ്രീ . കുമാരൻ നമ്പുതിരിപ്പാടിൻ്റെയും ക്ഷേത്രം മേൽശാന്തി കെ.ആർ ശിവദാസ് അയ്യരുടെയും മടക്കിമല മഹേശൻ എസ്രാന്തിരിയുടെയും കാർമ്മികത്വത്തിൽ വിശേഷൽ പൂജകളോടെ നടത്തി. പ്രതിഷ്ഠാ ദിനത്തിൽ മാരിയമ്മയെ തൊഴുതു വണങ്ങുന്നതിനായി നൂറ് കണക്കണക്കിന് ഭക്തജനങ്ങൾ എത്തിച്ചേർന്നു. പ്രത്യേകമായി നടത്തിയ പ്രസാദ ഊട്ടിന് നൂറ് കണക്കിന് വിശ്വാസികൾ പങ്കെടുത്തു
ക്ഷേത്ര സമിതി അംഗങ്ങളായ കെ . രാജൻ , എം മോഹനൻ, ഗിരീഷ് കൽപ്പറ്റ , വി.കെ ബിജ, എ.സി അശോക് കുമാർ, കെ കെ എസ് നായർ, വി സനിൽ കുമാർ , എം കെ ഗ്രീഷീത് അമ്പാടി, ശ്രീമതി . ഗീതമ്മ രാധാകൃഷ്‌ണൻ, സുലോചന മണി , ചന്ദ്രിക ഗോപാലകൃഷ്ണൻ, വി . വിജയ ലക്ഷ്‌മി എന്നിവർ നേതൃത്വ o നൽകി
