മീനങ്ങാടിയിൽ കടുവ ഭീതി വനംവകുപ്പ് ഡ്രോൺ പരിശോധന നടത്തി

മീനങ്ങാടി: മീനങ്ങാടിയിലെ ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽപ്പെട്ട ഒരപ്പ്, അരിമുള മേഖലകളിൽ കടുവ ഭീതിയെ തുടർന്ന് വനംവകുപ്പും പോലീസും സംയുക്തമായി ഡ്രോൺ പരിശോധന നടത്തി.

റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.പി. അബ്ദുൽ ഗഫൂർ, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി.കെ. രഞ്ജിത്ത്, മീനങ്ങാടി പോലീസ് ഇൻസ്‌പെക്ടർ സന്തോഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

 

ഡ്രോൺ ഉപയോഗിച്ച് നടത്തിയ വിശദമായ പരിശോധനയിൽ പ്രദേശങ്ങളിൽ കടുവയുടെ സാന്നിധ്യം കണ്ടെത്താനായില്ലെന്ന് അധികൃതർ അറിയിച്ചു. പ്രദേശവാസികൾ ജാഗ്രത തുടരണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *