കൽപറ്റ: അവധിക്കാലത്ത് വിദ്യാർഥികൾക്കായി നിഷാദ് തുർക്കിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന നീന്തൽ പരിശീലന ക്യാമ്പിന് കൽപറ്റയിൽ തുടക്കമായി. എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
തെറ്റായ ലഹരികളോട് ‘നോ’ പറഞ്ഞ്,നീന്തൽ പോലുള്ള പോസിറ്റീവ് ലഹരികളോട് ‘യസ്’ പറയാൻ വിദ്യാർഥികൾ തയ്യാറാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രക്ഷിതാക്കളുടെയും പരിശീലകരുടെയും നേതൃത്വത്തിൽ സുരക്ഷിതമായ രീതിയിൽ നടത്തുന്ന ഇത്തരം കായിക വിനോദങ്ങൾ വ്യക്തിത്വ വികാസത്തിന് ഉത്തമ ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .പരിശീലകൻ നിഷാദ് തുർക്കി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പരിശീലക ജാസ്മിൻ തുർക്കി, ആൻ്റണി സോയി, അനീഷ് ദേവിദാസൻ,ഡോ.കെ.ശോഭ, എ.വി.മിനിമോൾ,ജിം ട്രെയ്നർ പി.എം.ഷറഫുദ്ദീൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. അവധിക്കാലം പ്രയോജനപ്പെടുത്തുന്നതിനൊപ്പം കുട്ടികളിൽ കായിക ക്ഷമതയും ആത്മവിശ്വാസവും വളർത്തുകയാണ് ക്യാമ്പിന്റെ ലക്ഷ്യം.
