പേപ്പർ ക്രാഫ്റ്റ് പരിശീലനം സംഘടിപ്പിച്ചു

മീനങ്ങാടി: കുടുംബശ്രീ മിഷൻ പണിയ ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി മീനങ്ങാടി സി.ഡി.എസിൻ്റെ നേതൃത്വത്തിൽ ബലസഭ കുട്ടികൾക്ക് ‘കടലാസു പൂവു ‘ പേപ്പർ ക്രാഫ്റ്റ് പരിശീലനം നൽകി. സിഡിഎസ് ചെയർപേഴ്സൺ സിന്ധു ശ്രീധരൻ ഉദ്ഘാടനം ചെയ്തു.

മീനങ്ങാടി സെൻ്റ്.പീറ്റേഴ്സ് സ്കൂളിലെ ആർട്സ് ആൻഡ് ക്രാഫ്റ്റ് ട്രെയിനിംഗ് ടീച്ചർ എ.യു ജംഷീന പരിശീലനം നൽകി.

വൈസ് ചെയർപേഴ്സൺ ബെറ്റി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോർഡിനേറ്റർ സി.ഷിഫാനത്, ആനിമേറ്റർമാർ,ബ്രിഡ്ജ് കോഴ്സ് ടീച്ചർമാർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *