ബത്തേരിയിൽ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം; തിരൂർ സ്വദേശികൾക്ക് പരിക്ക്

lബത്തേരിയിൽ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ കാർ യാത്രക്കാർക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവർ മലപ്പുറം തിരൂർ സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം.

 

ഇന്ന് രാവിലെയായിരുന്നു അപകടം നടന്നത്. ബത്തേരി ഭാഗത്തുനിന്നും വന്ന സ്വകാര്യ ബസും കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു.

പരിക്കേറ്റവരെ ഉടൻതന്നെ സുൽത്താൻ ബത്തേരിയിലെ ഇഖ്റ ഹോസ്പിറ്റലിലും ബത്തേരി താലൂക്ക് ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു.

 

 

Leave a Reply

Your email address will not be published. Required fields are marked *