തൃക്കൈപ്പറ്റ സ്വയംഭൂ മഹാ ശിവക്ഷേത്രം: പുനരുദ്ധാരണ മഹോത്‌സവ സമാപനം

തൃക്കൈപ്പറ്റ: സ്വയംഭൂ മഹാ ശിവക്ഷേത്രം പുനരുദ്ധാരണ മഹോത്സവവും മഹാനവികരണ കലശവും ഇന്ന് (ഞായറാഴ്ച) സമാപി ക്കും. പതിനൊന്ന് ദിവസങ്ങളിലായി നടന്ന വിവിധങ്ങളായ പൂജ കർമ്മങ്ങൾക്ക് ക്ഷേത്രം തന്ത്രി കക്കാട്ട് ഇല്ലത്ത് പുരുഷോത്തമൻ നമ്പൂതിരി , ലോകനാർകാവ് തന്ത്രി തന്ത്രരത്നം മ്മേഞ്ചേരി മന ഹരിഗോവിന്ദൻ നമ്പൂതിരി, തന്ത്രി തരിണി നാരായണൻ നമ്പൂതിരി മുൻ വൈക്കം മഹാദേവ ക്ഷേത്രം മേൽശാന്തി തുടങ്ങിയവർ നേതൃത്വം നൽകി.

ഇരുപതിൽ പരം കർമ്മികളുടെ നേതൃത്വത്തിലാണ് പൂജകർമ്മങ്ങൾ നടന്നത്. വർഷങ്ങളായി മുടങ്ങി കിടത്തിരുന്ന കലശം ക്ഷേത്ര കമ്മറ്റിയുടെയും മലബാർദേവസ്വം ബോർഡിൻ്റെയും പരാമ്പര്യ ട്രസ്റ്റി വിജയ പത്മൻ്റെയും വിശ്വാസി സമൂഹത്തിൻ്റെയും സഹകരണത്തോടെയാണ് പരിപാടി കൾ നടത്തിയത്.. എല്ലാ ദിവസവും അന്നദാനവും ഉണ്ടായിരുന്നു

 

സമാപന ദിവസമായഏപ്രിൽ 26 ന് ഞയറഴ്ച്ച രവിലെ അഞ്ചിന് നടതുറക്കൽ എണ്ണ കലശാഭിഷേകം, പായസ പൂജ , ശാന്തി കലശാഭിഷേകം, തുടർന്ന് പ്രായശ്ചിത്ത കലശാഭിഷേകം,വലിയപാണി, തത്വകലശാഭിഷേകം പരികലശാഭിഷേകം , ബ്രഹ്മകലശാഭിഷേകം, ഉച്ചപൂജ , ശ്രീഭൂതബലി തുടർന്ന് അന്നദാനത്തോടെ ഉത്‌സവത്തിന് സമാപനം കുറിക്കും.

ട്രസ്റ്റി ബോർഡ് ചെയർമാൻ സി.ആർ രാധാകൃഷ്ണൻ. , നവീകരണ കമ്മിറ്റി പ്രസിഡന്റ്‌ എ.ബി.മധു മാസ്റ്റർ,സെക്രട്ടറി മോഹനചന്ദ്രൻ , കലശ കമ്മിറ്റി ചെയർമാൻ പ്രമോദ് തൃക്കൈപ്പറ്റ, കൺവീനർ കെ.ജി ധനപാലൻ, വി. കേശവൻ,ഗോപി നടുക്കുടി, രാധാകൃഷ്ണൻ കെ. എ , ശാന്തി സനൽ കുമാർ, എ .വി മനോജ്‌, പി. ആർ.കൃഷ്ണൻ കുട്ടി… ഷിജു സി.ആർ, ശ്രീനിവാസൻ , എ .ബി ശശി മാസ്റ്റർ, കെ. എം ദാസൻ, ഒ.പി രാമൻ കുട്ടി, സുധാകരൻ പി എസ് ,. പി.ജി സദാനന്ദൻ ,പ്രസന്ന പ്രഭാകരൻ, ഷൈലജ മനോജ്‌,വിജിത, സരോജിനി,ഉഷ, പങ്കജം ,സുമതി, ബിന്ദു ദാസൻ , ജയശ്രീ,സരസ്വതിഎന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *