മാനന്തവാടി: കുഴിനിലം തടയണയില്‍ യുവാവ് മുങ്ങിമരിച്ചു. ഇന്നു വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. ആളെ തിരിച്ചറിഞ്ഞിട്ടില്ല. അതിഥി തൊഴിലാളിയാണെന്നാണ് കരുതുന്നത്. നീന്തുന്നതിനിടെ യുവാവ് മുങ്ങിപ്പോകുകയായിരുന്നു. അഗ്നി-രക്ഷാസേനയുടെ സ്‌കൂബ ടീം 20 അടി താഴ്ചയില്‍നിന്നാണ് യുവാവിനെ പുറത്തെടുത്തത്. അപ്പോഴേക്കും ജീവന്‍ നഷ്ടമായിരുന്നു. മൃതദേഹം ഗവ.മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
