കൽപ്പറ്റ: ദേശീയ സൈക്കിൾ പോള മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച ജില്ലയിൽ നിന്നുള്ള താരങ്ങളെയും പരിശീലകനെയു ജില്ല സൈക്കിൾ പോളോ അസോസിയേഷൻ ആദരിച്ചു. അൽത്താഫ് അബ്ദുൽ അസീസ്, മുഹമ്മദ് അൻസിൽ, അഫാഹ് അലി, ഹന്ന ഫാത്തിമ, നസ്‌ല ഫാത്തിമ, എ. സഫ, കോച്ച് ദിയൂഫ് എന്നിവരെയാണ് ആദരിച്ചത്.
ജില്ലാ സ്പോർട്സ് കൗൺസിൽ ഹാളിൽ നടത്തിയ ചടങ്ങിൽ അസോസിയേഷൻ ട്രഷറർ കെ.വി. ഹാരിഷ് അധ്യക്ഷത വഹിച്ചു. സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് കെ.എം. ഫ്രാൻസിസ് മുഖ്യാതിഥിയായി.
അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ഇ.വി. റിയാസ്, ജോയിന്റ് സെക്രട്ടറി എം. സാദിഖ്, ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് സംഷാദ് മരക്കാർ, അസോസിയേഷൻ സെക്രട്ടറി എൻ.സി. സാജിദ്, ടി. നവാസ്, അർജുൻ തോമസ്, എ.കെ. സുബൈദ, നീതു പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.
