കുടുംബശ്രീ സിഡിഎസ് മെമ്പർമാർക്ക് പരിശീലനം

കൽപ്പറ്റ: കുടുംബശ്രീ ത്രിതല സംഘടന സംവിധാനത്തിൻ്റെ ഭാഗമായി സിഡിഎസ് സംവിധാനത്തെ പരിചയപ്പെടുത്തുന്നതിനും ശാക്തീരിക്കുന്നതിനും സിഡിഎസ് മെമ്പർമാർക്ക് പരിശീലനം നൽകി. കുടുംബശ്രീയുടെ സാമൂഹ്യ അധിഷ്ഠിത ലക്ഷ്യങ്ങളും കാഴ്ചപ്പാടുകളും, സംഘടനയുടെ വിവിധ തലങ്ങളുടെ ഘടനയുടെ വിശദീകരണം, പൊതു കർത്തവ്യങ്ങളും ചുമതലകളും, യോഗ നടപടിക്രമങ്ങൾ, ഫലപ്രദമായ ആശയവിനിമയം, സംഘടനയുടെ കെട്ടുറപ്പും പ്രവർത്തനക്ഷമതയും, നേട്ടങ്ങളും പ്രചോദനങ്ങളും തുടങ്ങി വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നൽകി.

 

വിവിധ സി ഡി എസുകളിലെ സി ഡി എസ് അംഗങ്ങൾക്ക് നാല് ബാച്ചുകളിലായാണ് പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്. പരിശീലനത്തിലൂടെ സിഡിഎസ് പ്രവർത്തനങ്ങളിൽ കൂടുതൽ കാര്യക്ഷമത കൈവരിക്കുകയെന്നതാണ് കുടുംബശ്രീ ലക്ഷ്യം വെക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *