വയനാടൻ കാർഷിക കലണ്ടർ 2026-27 പ്രകാശനം ചെയ്തു

വയനാടൻ കാർഷിക കലണ്ടർ 2026-27 പ്രകാശനം മാനന്തവാടിയിൽ വച്ച് നടന്ന പൊതു യോഗത്തിൽ നടക്കുകയുണ്ടായി . നാടൻ നെല്ലിനങ്ങൾ കൃഷി ചെയ്യുന്ന വയനാട്ടിലെ ജൈവ കർഷകരുടെ കൂട്ടായ്മയായ തിരുനെല്ലി അഗ്രി പ്രൊഡ്യൂസർ കമ്പനി , കാലാവസ്ഥ ശാസ്ത്ര മേഖലയിൽ പ്രവർത്തിക്കുന്ന ഹ്യുമ് സെന്റർ, കൽപ്പറ്റ , സന്നദ്ധ സംഘടനയായ കീസ്‌റ്റോൺ ഫൌണ്ടേഷൻ, മാനന്തവാടി, നാട്ടറിവ് പഠന കേന്ദ്രം , എള്ളുമന്ദം എന്നിവർ ചേർന്ന് തയാറാക്കിയ ഈ കലണ്ടർ എട്ടു വർഷമായി മുറ തെറ്റാതെ തുടർന്നു വരുന്നു. കാലാവസ്ഥ വ്യതിയാനത്തെ അതിജീവിക്കുവാനായി പരമ്പരാഗത അറിവുകളും ആധുനിക ശാസ്ത്ര അറിവുകളും കൂട്ടി ചേർത്ത് തയാറാക്കുന്ന ഈ കാർഷിക കലണ്ടർ, 2026 മേടം മുതൽ 2027 മീന മാസം വരെ ഉള്ള വയനാട്ടിലെ പ്രധാന വിളകളായ നെല്ല്, കിഴങ്ങു വിളകൾ , പച്ചക്കറികൾ, കാപ്പി , കുരുമുളക് എന്നിവയുടെ ജൈവ പരിപാലന മുറകളുടെ നിർദേശങ്ങൾ നൽകുന്നു. ചന്ദ്രന്റെ പക്കവും ഞാറ്റു വിളകളുടെ വിവരവും മെല്ലാം കോർത്തിണക്കി കാർഷിക അറിവുകൾ നൽകുന്ന ഈ കലണ്ടർ കഴിഞ്ഞ 8 വർഷമായി ഈ കൂട്ടായ്മ തയ്യാറാക്കി കര്ഷകരിലേക്കു എത്തിക്കുന്നു.

 

മാനന്തവാടി ബ്ലോക്ക് പ്രസിഡന്റ് ശ്രീമതി മീനാക്ഷി രാമൻ ചടങ്ങു ഉൽഘാടനം ചെയ്തു . തിരുനെല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കുമാരി അഞ്ചു ബാലൻ കലണ്ടർ പ്രകാശനം നിർവ്വഹിക്കുകയുണ്ടായി .

തിരുനെല്ലി അഗ്രി പ്രൊഡ്യൂസർ കമ്പനി ചെയർമാൻ ജോൺസൻ മാസ്റ്റർ അധ്യക്ഷം വഹിച്ചു . ജില്ലാ ജൈവവൈവിധ്യ പരിപാലന സമിതി അംഗം ശ്രി ടി.സി ജോസഫ് , നാട്ടറിവ് പഠന കേന്ദ്രം ഡയറക്ടർ പി.ജെ മനുവേൽ , കീസ്‌റ്റോൺ പ്രോഗ്രാം കോഓർഡിനേറ്റർ അഡ്വക്കേറ്റ് കെ.ജെ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രതിഹ ഭാസങ്ങളും അവ വയനാടിനെ എങ്ങനെ ബാധിക്കുന്നു എന്ന വിഷയത്തിൽ ഹ്യുമ് സെന്റര് കാലാവസ്ഥ വിഭാഗം ലീഡർ രഞ്ജിനി ക്‌ളാസ്സ് നയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *