ജില്ല ലൈബ്രറിയിൽ പുസ്തകാവതരണം സംഘടിപ്പിച്ചു

കൽപറ്റ : വയനാട് ജില്ലാ ലൈബ്രറിയുടെ പായ്യാരം പ്രതിമാസ പുസ്തക ചർച്ചയുടെ പതിമൂന്നാമത് പുസ്തക ചർച്ച ജില്ലാ ലൈബ്രറിയിൽ ഇന്റെണൽഷിപ്പ് നടത്തിവരുന്ന കോളജ് വിദ്യാർഥികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. നിമ്ന വിജയ് എഴുതിയ “എത്രയും പ്രിയപ്പെട്ട എന്നോട്” എന്ന പുസ്തകമാണ് അവതരിപ്പിച്ചത് .ജില്ലാ ലൈബ്രറി ഹാളിൽ സംഘടിപ്പിച്ച പരിപാടി ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ സുധീർ ഉദ്ഘാടനം ചെയ്തു. ബത്തേരി സെന്റ് മേരിസ് കോളേജ് വിദ്യാർഥിനി സി. അഫിയ സെറിൻ പുസ്തകാവതരണം നടത്തി. വൈത്തിരി താലൂക്ക് ലൈബ്രറി കൺസിൽ സെക്രട്ടറി സി. എം. സുമേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടിവ് അംഗം ഷാജൻ ജോസ് മോഡറേറ്റർ ആയി. ജില്ലാ ലൈബ്രേറിയൻ സുമേഷ് ഫിലിപ്പ്, ജില്ലാ ലൈബ്രറി അംഗം സാജിത സൈനുദ്ദീൻ, വി. പി. ഷിൻസി, അനുഭവ ജോസഫ്, ലെന മരിയ എഡ് വിൻ, പി. വിഷ്ണു പ്രിയ, റെയ്ഞ്ചൽ മേരി,യു. പി.ഹസ്‌ന നാസർ, എൻ. കെ. ചിത്ര എന്നിവർ സംസാരിച്ചു. അഭിരാമി ഷാജി സ്വാഗതവും, സഹാല ബാനു നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *