സീനിയര്‍ സിറ്റിസണ്‍സ് കൗണ്‍സില്‍ ധര്‍ണ നടത്തി.

കല്‍പ്പറ്റ: സീനിയര്‍ സിറ്റിസണ്‍സ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വയനാട് കളക്ടറേറ്റ് പടിക്കല്‍ ധര്‍ണ നടത്തി. താമരശേരി, പേര്യ, പക്രന്തളം ചുരങ്ങള്‍ വയനാട് ജില്ലാ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലാക്കുക, ചൂരം റോഡുകളിലിലൂടെയുള്ള യാത്ര സുഗമമാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുക, താമരശേരി ചുരത്തില്‍ കുടിവെള്ളം, ടോയ്‌ലെറ്റ്് സൗകര്യം ഒരുക്കുക, മുടിപ്പിന്‍ വളവുകളില്‍ 24 മണിക്കൂറും പോലീസ് സേവനം ലഭ്യമാക്കുക, മാനന്തവാടി, കണ്ണവം, കണ്ണൂര്‍, കൊട്ടിയൂര്‍, വൈത്തിരി പോലീസ് സ്റ്റേഷനുകളോടനുബന്ധിച്ച് ഗാട്ട് പ്രൊട്ടക്ഷന്‍ യൂണിറ്റ് ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.

സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ബി. രാധാകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. വി.പി. വര്‍ക്കി അധ്യക്ഷത വഹിച്ചു. ഡോ.പി. ലക്ഷ്മണന്‍, വി. മഹേഷ്, പോള്‍ ചെറുകാട്ടൂര്‍, കെ.കെ. രാജന്‍ തൃക്കൈപ്പറ്റ, എച്ചോം ഗോപി, കെ.പി. ഗോപാലന്‍ പുഴമുടി, സി.പി. ഉമ്മര്‍, ഇ. രാധാകൃഷ്ണന്‍, സി.പി. അഷറഫ് വൈത്തിരി എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *