ഇടതുകോട്ടകളിൽ ആഞ്ഞടിച്ച് യുഡിഎഫ് സുനാമി: ജനങ്ങൾക്ക് നന്ദി പറഞ്ഞ് കോൺഗ്രസ്, സമ്പൂര്‍ണ ഫലം വന്ന ശേഷം മാധ്യമങ്ങളെ കാണുമെന്ന് പാർട്ടി നേതൃത്വം

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഐതിഹാസികമായ വിജയത്തിലേക്ക് യുഡിഎഫ് കുതിക്കുമ്പോൾ, പ്രബുദ്ധരായ ജനങ്ങൾക്ക് നന്ദി രേഖപ്പെടുത്തി കെപിസിസി നേതൃത്വം. നൂറിനടുത്ത് സീറ്റുകളിൽ ലീഡ് നിലനിർത്തി യുഡിഎഫ് ഭരണം ഉറപ്പിച്ചു കഴിഞ്ഞു. ജനങ്ങളോട് നന്ദി പറഞ്ഞ കെപിസിസി അധ്യക്ഷൻ അഡ്വ. സണ്ണി ജോസഫ്, സമ്പൂർണ്ണ ഫലം വന്നശേഷം ഉച്ചയ്ക്ക് മാധ്യമങ്ങളെ കാണുമെന്നും അറിയിച്ചു.(Kerala Assembly Election Results 2026, UDF Victory congress thanks voters)

 

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭയിലെ ഭൂരിഭാഗം മന്ത്രിമാരും വോട്ടെണ്ണലിൽ പിന്നിലാണ് എന്നത് എൽഡിഎഫിനെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. റോഷി അഗസ്റ്റിൻ, വി.എൻ. വാസവൻ, വി. ശിവൻകുട്ടി, വീണ ജോർജ്, കെ.ബി. ഗണേഷ് കുമാർ, ഡോ. ആർ. ബിന്ദു, പി. രാജീവ്, ഒ.ആർ. കേളു, വി. അബ്ദുറഹിമാൻ, എം.ബി. രാജേഷ്, ജെ. ചിഞ്ചുറാണി, എ.കെ. ശശീന്ദ്രൻ, പി. പ്രസാദ് തുടങ്ങിയ പ്രമുഖ മന്ത്രിമാരെല്ലാം സ്വന്തം മണ്ഡലങ്ങളിൽ പരാജയഭീതിയിലാണ്.

 

വടക്കൻ പറവൂരിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മികച്ച ലീഡിലാണ്. സംസ്ഥാനത്ത് ഒരിടത്ത് എൻഡിഎ സ്ഥാനാർത്ഥി നിലവിൽ ലീഡ് ചെയ്യുന്നുണ്ട്. ഫലസൂചനകൾ പുറത്തുവന്നതോടെ കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിലും ജില്ലാ കോൺഗ്രസ് ഓഫീസുകളിലും പ്രവർത്തകർ ആഹ്ലാദത്തിമിർപ്പിലാണ്. മധുരം വിതരണം ചെയ്തും മുദ്രാവാക്യങ്ങൾ വിളിച്ചും യുഡിഎഫ് പ്രവർത്തകർ വിജയം ആഘോഷിക്കുന്നു. കേരളം മാറ്റത്തിനായി വിധിയെഴുതിയെന്നും ഭരണകൂടത്തിന്റെ ധാർഷ്ട്യത്തിനുള്ള മറുപടിയാണ് ഈ ജനവിധിയെന്നും യുഡിഎഫ് ക്യാമ്പുകൾ വിലയിരുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *