ടിവികെ മദ്യനയം സ്വാഗതാര്‍ഹം: മാനന്തവാടി രൂപത കെസിബിസി മദ്യവിരുദ്ധ സമിതി

ദ്വാരക: വിദ്യാലയം, ആരാധനാലയം, ബസ് സ്റ്റാന്‍ഡ് തുടങ്ങിയവയുടെ പരിസരത്തെ 717 മദ്യശാലകള്‍ അടച്ചുപൂട്ടാന്‍ തമിഴ്‌നാട്ടിലെ ടിവികെ സര്‍ക്കാര്‍ തീരുമാനിച്ചതിനെ പാസ്റ്ററല്‍ സെന്ററില്‍ ചേര്‍ന്ന മാനന്തവാടി രൂപത കെസിബിസി മദ്യവിരുദ്ധ സമിതി സ്വാഗതം ചെയ്തു. കേരളത്തില്‍ അധികാരത്തില്‍ വരുന്ന യുഡിഎഫ് സര്‍ക്കാര്‍ ഈ മാതൃക പിന്തുടരണമെന്ന് ആവശ്യപ്പെട്ടു. ഡയറക്ടര്‍ ഫാ.സണ്ണി മഠത്തില്‍ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് രാജു വലിയാറ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മാത്യു ആര്യപ്പള്ളില്‍, ബേബി പേടപ്പാട്ട്, ജോയി ചൂരനോലി, ഷാജി കേദാരം, മാത്യു പുതുപ്പറമ്പില്‍, റീത്ത സ്റ്റാന്‍ലി, ഒ.വി. വത്സമ്മ, ലില്ലി പെരുമ്പില്‍ ,മരിയ ഇഞ്ചിക്കാലായില്‍, ചാക്കോ മൂഞ്ഞനാട്ട്, ടെസി കറുത്തേടം, പി.എ. ജയിംസ് എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *