മാനന്തവാടി:നിയോജക മണ്ഡലം ലീഗ് ഓഫീസിൽ വെച്ച് ചേർന്ന കേരള സർവീസ് പെൻഷനേഴ്സ് ലീഗ് വയനാട് ജില്ലാ പ്രവർത്തകസമിതി യോഗത്തിൽ KSPL മെംബർഷിപ്പ് ക്യാംപെയ്നിന്റെ ജില്ലാതല ഉദ്ഘാടനം മാനന്തവാടി മുൻസിപ്പൽ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ പി വി എസ് മൂസ വയനാട് ഗവ മെഡിക്കൽ കോളേജിൽ നിന്നും വിരമിച്ച സീനിയർ ഒപ്റ്റോമെട്രിസ്റ്റ് സലീം ആയത്തിന് പുതുതായി അംഗത്വം നൽകി നിർവഹിച്ചു
യോഗത്തിൽ ജില്ലാ പ്രസിഡന്റ് റസാക്ക് മാസ്റ്റർ അധ്യക്ഷത വഹിച്ചു
ജില്ലാ സെക്രട്ടറി കരീം മാസ്റ്റർ,ജോയിന്റ് സെക്രട്ടറി ഹംസ ഇസ്മാലി,വൈസ് പ്രസിഡന്റ് എ സി മമ്മൂട്ടി,ഇബ്രാഹിം പള്ളിയാൽ,പി മമ്മൂട്ടി മാസ്റ്റർ.അബ്ദുൽ റഹ്മാൻ സുല്ലമി തുടങ്ങിയവർ സംസാരിച്ചു
