സൗജന്യ ഡിഗ്രി വിദ്യാഭ്യാസം ഉടൻ നടപ്പിലാക്കണം; അല്ലാത്തപക്ഷം ശക്തമായ സമരവുമായി രംഗത്തിറങ്ങും: എസ്എഫ്ഐ

സൗജന്യ ഡിഗ്രി വിദ്യാഭ്യാസം ഉടൻ നടപ്പിലാക്കണം; അല്ലാത്തപക്ഷം ശക്തമായ സമരവുമായി രംഗത്തിറങ്ങും: എസ്എഫ്ഐ

എൽഡിഎഫ് സർക്കാരിന്റെ അവസാന ബജറ്റിലെ പ്രഖ്യാപനമായിരുന്ന സൗജന്യ ഡിഗ്രി വിദ്യാഭ്യാസം ഉടൻ നടപ്പിലാക്കണമെന്ന് എസ് എഫ് ഐ. യു ഡി എഫ് പദ്ധതി അട്ടിമറിക്കുമോ എന്ന് ആശങ്കയുണ്ടെന്നും പദ്ധതി അട്ടിമറിക്കപ്പെട്ടാൽ ലക്ഷക്കണക്കിന് വിദ്യാർഥികൾക്ക് തിരിച്ചടിയാകുമെന്നും എസ് എഫ് സംസ്ഥാന പ്രസിഡൻ്റ് ശിവ പ്രസാദ്, പി എസ് സഞ്ജീവ് എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

 

2026-27 അധ്യയന വർഷം മുതൽ പദ്ധതി നടപ്പിലാക്കണമെന്നാണ് ആവശ്യം. അല്ലാത്തപക്ഷം ശക്തമായ സമരവുമായി രംഗത്തെത്തുമെന്നും എസ്എഫ്ഐ പറഞ്ഞു. സാമ്പത്തിക പ്രയാസം മൂലം ഉന്നത വിദ്യാഭ്യാസ സാധ്യമാകാതെ പഠനം ഉപേക്ഷിക്കുന്ന നിരവധിയായ വിദ്യാർത്ഥികൾക്ക് വലിയ ആശ്വാസവും പുതിയ പ്രതീക്ഷയും നൽകുന്നതായിരുന്നു എൽ ഡി എഫ് സർക്കാരിൻ്റെ പ്രഖ്യാപനമെന്നും പ്രസ്താവനയിൽ പറയുന്നു.

 

സൗജന്യ വിദ്യാഭ്യാസം നടപ്പിലാക്കുന്നതോടെ സാധാരണക്കാരായ ലക്ഷക്കണക്കിന് വരുന്ന കേരളത്തിലെ വിദ്യാർത്ഥികൾക്ക് മാനസിക സമ്മർദ്ദങ്ങൾ ഒന്നുമില്ലാതെ പഠനം സാധ്യമാക്കുവാൻ സാധിക്കുമെന്നും എസ് എഫ് ഐ

Leave a Reply

Your email address will not be published. Required fields are marked *