കെ.ആർ.എസ്. എം.എ സംസ്ഥാന സമ്മേളനവും ‘സ്നേഹഭവനം’ താക്കോൽ കൈ മാറ്റവും നാളെ

കൽപ്പറ്റ : കേരള റെക്കനൈസ്‌ഡ് സ്‌കൂൾ മാനേജ്‌മെൻ്റ് അസോസിയേഷൻ (KRSMA) സംസ്ഥാന കമ്മിറ്റി വയനാട് മുണ്ടക്കൈ ചൂരൽമല ദുരന്തത്തിൽ സർവ്വവും നഷ്ടപ്പെട്ടവർക്ക് നിർമ്മിച്ച വീടിന്റെ താക്കോൽ കൈമാറ്റവും, സംഘടനയുടെ സംസ്ഥാന സമ്മേളനവും മെയ് ഇരുപത്തി അഞ്ചിന് മേപ്പാടി പുത്തൂർ വയൽ എം. എസ്. സ്വാമിനാഥൻ റിസർച്ച് ഹാളിൽ വെച്ച് നടക്കും.

 

പരിപാടി ബഹു: കൃഷി വകുപ്പ് മന്ത്രി ശ്രീ. ടി. സിദ്ദീഖ് ഉച്ചക്ക് ഒരു മണിക്ക് ഉദ്ഘാടനം ചെയ്യും. പതിനെട്ട് ലക്ഷം രൂപ ചിലവഴിച്ചാണ് വീട് നിർമ്മിച്ചത്. സംസ്ഥാനത്തെ അൺ എയിഡഡ് വിദ്യാലയങ്ങളിലെ വിദ്യാർഥികളും അധ്യാപകരും മാനേജ്‌മെന്റും. ചേർന്നാണ് തുക സമാഹരിച്ചത്.

 

സംഘടനയുടെ സംസ്ഥാന സമ്മേളനവും ഇവിടെ നടക്കുന്നുണ്ട്. കേരളത്തിലെ ആയിരത്തോളം വിദ്യാലയ പ്രതിനിധികൾ പങ്കെടുക്കും. സംസ്ഥാന പ്രസിഡൻ്റ് ശ്രീ. രാഘവ ചേരാൾ അധ്യക്ഷത വഹിക്കും. വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ചന്ദ്രിക കൃഷ്ണൻ, മേപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. റംല ഹംസ, വാർഡ് മെമ്പർ ജോൺ മാത ജനറൽ സെക്രട്ടറി മുജീബ് പൂളക്കൽ എന്നിവർ പങ്കെടുക്കും. വയനാട് ജില്ലയിൽ എസ്. എസ് എൽ .സിക്ക് നൂറ് ശതമാനം വിജയം നേടിയ വിദ്യാലയങ്ങളെ ചടങ്ങിൽ ആദരിക്കും.

 

സ്വാഗത സംഘം ഭാരവാഹി യോഗത്തിൽ കെ .ആർ. എസ്. എം. എ. സംസ്ഥാന സെക്രട്ടറി രഞ്ജീവ് കുറുപ്പ് , ഡോ. എസ്. വിക്രമൻ, ടി.പി മുനീർ,. പ്രൊഫ എം മുഹമ്മദ് ബഷീർ, ഹർഷാദ് എം ഷാ , നാസർ പനമരം, മാത്യു ജേക്കബ്, അനിൽ ജേക്കബ്ബ്എന്നിവർ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *