കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷനും, നാഷണൽ എസ് ടി ഫിനാൻസ് ആൻഡ് ഡെവലപ്മെൻറ് കോർപ്പറേഷനും (NSTFDC), മീനങ്ങാടി CDS സും സംയുക്തമായി 27/05/26 ബുധനാഴ്ച രാവിലെ 10 മണിക്ക് മീനങ്ങാടി പഞ്ചായത്ത് ഹാളിൽ വച്ച് ST വിഭാഗക്കാർക്ക് സാമ്പത്തിക സാക്ഷരത ക്ലാസ്സും കെ എസ് ഡി സി CDS ലോൺ പദ്ധതി അവതരണവും സംഘടിപ്പിച്ചു. മീനങ്ങാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ സജീവൻ അധ്യക്ഷത വഹിച്ച ചടങ്ങ് മീനങ്ങാടി പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ശ്രീജ സുരേഷ് ഉദ്ഘാടനം ചെയ്തു. NSTFDC സൗത്ത് സോൺ ചീഫ് മാനേജർ കൃഷ്ണവേണി മൊത, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിനു K T, റിനു ജോസ്, ഹൗസത്ത്, വിമലാ കുമാർ, സിന്ധു തുടങ്ങിയവർ സംസാരിച്ചു. പട്ടികജാതി കോർപ്പറേഷൻ ജില്ലാ മാനേജർ ജെറിൻ സി ബോബൻ സ്വാഗതവും സിഡിഎസ് ചെയർപേഴ്സൺ സിന്ധു ശ്രീധരൻ നന്ദിയും അർപ്പിച്ചു സംസാരിച്ചു.
സാമ്പത്തിക സാക്ഷരത ക്ലാസ്സും കെ എസ് ഡി സിഡിഎസ് ലോൺ പദ്ധതി അവതരണവും സംഘടിപ്പിച്ചു.
