ട്രെന്റ് മാറി! അഞ്ചാം ദിവസം ഉയർത്തെഴുന്നേറ്റ് സ്വർണം

കൽപ്പറ്റ : സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ വർധനവ്. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 145 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇതോടെ ഇന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില 14,450 രൂപയായി. 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് ഇന്ന് 1,15,600 രൂപയിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി സ്വർണ വില താഴേക്ക് വരുന്ന സ്ഥിതിയാണ് ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ വീണ്ടും സ്വർണ വില ഉയരുന്ന ട്രെന്റിലേക്ക് തന്നെ തിരിച്ചെത്തിയിരിക്കുകയാണ് സ്വർണം. 18 കാരറ്റ് ഒരു ഗ്രാം സ്വ‍ർണത്തിന് ഇന്ന് 11,875 രൂപയാണ് വില വരുന്നത്. 18 കാരറ്റ് ഒരു പവൻ സ്വ‍‌‌‌ർണത്തിന് 95,000 രൂപയാണ് ഇന്നത്തെ വിപണി വില. സ്വ‍ർണ വിലക്കൊപ്പം വെള്ളി വിലയും ഉയ‍ർന്നിട്ടുണ്ട്. ഒരു ഗ്രാം വെള്ളിക്ക് 280 രൂപയും 10 ഗ്രാം വെള്ളിക്ക് ഇപ്പോൾ 2,800 രൂപയുമാണ് വിലയെന്ന് കേരള ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *