അമ്പലവയൽ: വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ ലോക പുകയില വിരുദ്ധ ദിനം അടിവാരം അമ്പലകുന്ന് ഊരിൽ ആചരിച്ചു.ഈ വർഷത്തെ ലോക പുകയില വിരുദ്ധ ദിന സന്ദേശം “ആകർഷകമായ കെണികൾ തിരിച്ചറിയുക: പുകയില-നിക്കോട്ടിൻ അടിമത്തത്തെ ചെറുക്കുക ” എന്നതാണ്. ഡോ അരുൺ ബേബി പുകയില അടങ്ങിയ ലഹരി വസ്തുക്കളെ കുറിച്ചും, പുകയിലയുടെ ദൂഷ്യഫലങ്ങളെ കുറിച്ചും ക്ലാസുകളെടുത്തു. പുകയില മുറുക്കിന് ബദലായുള്ള സിദ്ധ ആരോഗ്യ താംബൂലത്തെ പരിചയപ്പെടുത്തിക്കൊടുത്തു.വെറ്റില, ചുണ്ണാമ്പ്, വാൽ മുളക്, ഏലം, ജാതിക്ക എന്നിവ അടങ്ങിയ സിദ്ധ ആരോഗ്യ താംബൂലം പുകയില മുറുക്കിനോടുള്ള ആസക്തി കുറയ്ക്കുകയും, വായിൽ വളരുന്ന ഉപദ്രവകാരികളായ സൂക്ഷ്മ ജീവികളെ നശിപ്പിക്കുന്നു, മോണ പഴുപ്പിനെ തടയുന്നു. വായനാറ്റം അകറ്റുന്നു. ശ്വാസ കോശ രോഗങ്ങൾക്കെതിരെ പ്രതിരോധ ശേഷി വർധിപ്പിക്കുന്നു, വിശപ്പ് വർധിപ്പിക്കുന്നു,എല്ലുകളുടെയും, പല്ലുകളുടെയും ആരോഗ്യം വർധിപ്പിക്കുന്നു എന്നിങ്ങനെ ഒത്തിരി ഔഷധ ഗുണങ്ങൾ നിറഞ്ഞതാണ് സിദ്ധ ആരോഗ്യ താമ്പൂലം.ട്രൈ ബൽ ഫെസിലിറ്റേറ്റർ ഹരിത നന്ദി അർപ്പിച്ചു. ട്രൈബൽ പ്രൊമോട്ടർ ഹരിത, ട്രൈബൽ പ്രൊമോട്ടർ ജയവല്ലി,ട്രൈബൽ യൂണിറ്റ് അംഗം അരുൺ ജോസ് മുതലായവർ പങ്കെടുത്തു
പുകയില വിരുദ്ധ ദിനം :പുകയില മുറുക്കിന് ബദൽ മാർഗ്ഗവുമായി വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റ്
