മഴക്കാല രോഗ പ്രതിരോധ ക്ലാസ് സംഘടിപ്പിച്ചു

പനമരം :കുടുംബശ്രീ മിഷൻ്റെ നേതൃത്വത്തിൽ ഹരിതകർമ്മ സേന അംഗങ്ങൾക്ക് മഴക്കാല രോഗ പ്രതിരോധ ക്ലാസ് നൽകി . ജില്ലയിലെ എല്ലാ സിഡിഎസുകളിൽ നിന്നുമുള്ള ഹരിതകർമ്മ കൺസോർഷ്യം ഭാരവാഹികൾ പങ്കെടുത്തു.

മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി ഹരിതകർമ്മ സേന അംഗങ്ങൾ പാലിക്കേണ്ട ശുചിത്വത്തെക്കുറിച്ചും , രോഗ പ്രതിരോധത്തെക്കുറിച്ചും, പകർച്ചവ്യാധികളെക്കുറിച്ചും പനമരം സി എച്ച് സി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി.കെ ഷാജി ക്ലാസ് നൽകി.

 

വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അജൈവ മാലിന്യങ്ങൾ പുനരുപയോഗത്തിനായി ഹരിത കർമ്മ സേന ശേഖരിച്ച് മാലിന്യങ്ങൾ അവയുടെ സവിശേഷതകളെ അടിസ്ഥാനമാക്കി വ്യത്യസ്ത വിഭാഗങ്ങളായി വേർതിരിക്കുന്നു. കൂടാതെ വരുമാനം വർദ്ധിപ്പിക്കുന്നതിനായി വിവിധ സംരംഭങ്ങൾ ഇവർ നടത്തിവരുന്നുണ്ട്. സംരംഭങ്ങൾ സിഡിഎസിൽ രജിസ്റ്റർ ചെയ്താണ് പ്രവർത്തിക്കുന്നത്. ആറ് സംരംഭങ്ങൾ വരെ പ്രവർത്തിക്കുന്ന ഹരിതകർമ്മ സേന നിലവിലുണ്ട്.

 

കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ കെ. പി ജയചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. പനമരം സിഡിഎസ് ചെയർപേഴ്സൺ ജാനകി ബാബു അധ്യക്ഷത വഹിച്ചു. ഹരിതകർമ്മ സേന ജില്ലാ കോർഡിനേറ്റർ വി.കെ അനുശ്രീ , ബ്ലോക്ക് കോർഡിനേറ്റർ എം.എസ് വിദ്യമോൾ, എം.എസ് മഹിജ, വി.ആർ ടെനി തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *