മാനന്തവാടി:വയനാട്ഗവ.എഞ്ചി. കോളേജിൽനിന്ന് 21 വർഷത്തെ സേവനത്തിനു ശേഷം കംപ്യൂട്ടർ പ്രോഗ്രാമറായ ടി ജ്യോതി മെയ്31 ന് വിരമിക്കുന്നു.
2004 ൽ ഗവ. എഞ്ചി. കോളേജ് ശ്രീകൃഷ്ണപുരത്താണ് സർവ്വീസ് തുടങ്ങിയത്.
കിം വയനാട്ജില്ല ഓൺലൈൻ ഹെൽപ്പ് ഡെസ്ക് , ഓൺലൈൻ ജില്ലാ എക്സാം സെൻറർ, തവിഞ്ഞാൽ പഞ്ചായത്തിലെ യുവജനങ്ങൾക്ക് കമ്പ്യൂട്ടർ സാക്ഷരത പരിപാടിയായ വിസ്റ്റെപ്പ് (Wayanad engineering colleges socio technical education program) എന്നിവയുടെ ഭാഗമായി പ്രവർത്തിച്ചു.
2018 ലെ പ്രളയകാലത്ത് ജില്ലയിലേക്ക് വേണ്ട പ്രവർത്തനങ്ങൾക്ക് ക്യാമ്പസ് കോർഡിനേറ്റർ ആയിരുന്നു.
തുടർന്ന് 2019ലെ വെള്ളപ്പൊക്കത്തിലും ദുരിതാശ്വാസ പ്രവർത്തനവുമായി മാനന്തവാടി പഞ്ചായത്തിൽ സജീവമായിരുന്നു.
സ്പാർക്ക് സംവിധാനം നിലവിൽ വന്നപ്പോൾ ജില്ലാ ട്രെയിനിങ് കോഡിനേറ്റർ, ബയോമെട്രിക് പഞ്ചിങ്ങിന്റെ ജില്ലയിലെ ആദ്യത്തെ ഇമ്പ്ലിമ്മെന്റേഷൻ ഓഫീസർ എന്നീ ചുമതലകൾ വഹിച്ചു.
ക്യാമ്പസിലെ എച്ച്ആർഡി കോഡിനേറ്റർ, എൻബിഎ കോഡിനേറ്റർ, മീഡിയ കൺവീനർ, കോ-ഓപ്പറേറ്റീവ് സ്റ്റോർ സെക്രട്ടറി തുടങ്ങിയ ചുമതലകളും വഹിച്ചിട്ടുണ്ട്.
ജില്ലയിൽ രണ്ടു കൊല്ലമായി നടന്നുപോരുന്ന എംആർഎസ് സന്ദർശിച്ച് പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കായുള്ള സംസ്ഥാന പദ്ധതി ആയ ത്രൈവിൻ്റെ (ട്രൈബൽ ഹയർ എഡ്യൂക്കേഷൻ ആൻഡ് വെഞ്ചേഴ്സ് ഫോർ എക്സലൻസ് )
നിലവിലെ ക്യാമ്പസ് കോഡിനേറ്റർ ആണ്.
ശ്രീ കേരളവർമ്മ കോളേജ് തൃശ്ശൂരിലെ ചെസ്സ് ടീമിലെ അംഗമായിരുന്നു. 88 ൽ ഗ്വാളിയാറിൽ വച്ച് നടന്ന സീനിയർ വുമൺ നാഷണൽ ചെസ്സ് കോമ്പറ്റീഷനിൽ സംസ്ഥാനത്തിനെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട് .
ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വ്യക്തിത്വവികസന വർക്ക് ഷോപ്പുകൾ നടത്തിയിട്ടുണ്ട്.
എം സി എ ,എം ബി എ , എം എ സൈക്കോളജി
എന്നീ മൂന്ന് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുണ്ട് .
അഞ്ചുവർഷം മുമ്പ് നാലാം സ്റ്റേജിൽ തിരിച്ചറിഞ്ഞ ക്യാൻസറിനെ അതിജീവിച്ച ആത്മവിശ്വാസവുമായാണ് വയനാട് എൻജിനീയറിങ് കോളേജിൽ നിന്ന് ടി. ജ്യോതി പടിയിറങ്ങുന്നത്. മുതിർന്ന പത്രപ്രവർത്തകൻ കെ സജീവൻ ജീവിതപങ്കാളിയാണ്.
