എവറസ്റ്റ് കീഴടക്കിയ സുഹറ സിറാജിന് പനമരം സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ ആദരിച്ചു

പനമരം: ലോകത്തിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ എവറസ്റ്റ് കീഴടക്കി വയനാടിന്റെ അഭിമാനമായി മാറിയ സുഹറ സിറാജിനെ പനമരം ജി.എച്ച്.എസ്.എസ്സിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ (SPC) ആദരിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പനമരം ഐ.പി. പ്രതീഷ് ടി.വി. ഉദ്ഘാടനവും ഉപഹാര സമർപ്പണവും നിർവഹിച്ചു. സുഹറയുടെ ഈ ചരിത്രനേട്ടം വരുംതലമുറയ്ക്ക് വലിയൊരു പ്രചോദനമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ചടങ്ങിൽ തൻ്റെ കഠിനമായ ഹിമാലയൻ യാത്രാ അനുഭവങ്ങൾ സുഹറ സിറാജ് കുട്ടി പോലീസുകാരുമായി പങ്കുവെച്ചു. കൃത്യമായ ലക്ഷ്യബോധവും കഠിനാധ്വാനവും ഉണ്ടെങ്കിൽ ജീവിതത്തിൽ ഏത് പ്രതിസന്ധിയും തരണം ചെയ്ത് വലിയ വിജയങ്ങൾ നേടാനാകുമെന്ന് വിദ്യാർത്ഥികളുമായുള്ള സംവാദത്തിൽ അവർ ഓർമ്മിപ്പിച്ചു.

സ്കൂൾ പ്രിൻസിപ്പൽ രമേഷ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രധാനാധ്യാപിക ഷീജ ജെയിംസ്, മുഹമ്മദ് നവാസ് ടി., രേഖ കെ., അബ്ദുൽ റഹീം എ. തുടങ്ങിയവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *