മാനന്തവാടി: വയനാട്ടിലെ ഏറ്റവും പഴക്കമുള്ള സർക്കാർ വിദ്യാലയങ്ങളിൽ ഒന്നായ മാനന്തവാടി ഗവ വെക്കേഷണൽ ഹയർസെക്കൻ്ററി സ്കൂളിൽ നടന്ന പ്രവേശനോത്സവം പങ്കാളിത്തം കൊണ്ടും പരിപാടികളുടെ വൈവിധ്യം കൊണ്ടും ശ്രദ്ധേയമായി . 6 മുതൽ 10 വരെയുള്ള ക്ലാസുകളിലായി 400 ഓളം വിദ്യാർത്ഥികളാണ് ഇന്നലെ നവാഗതരായ എത്തിയത് . നവാഗതർക്ക് അധ്യാപകർ തൊപ്പികളും ലഡുവും സമ്മാനിച്ചു . എസ് പി സി , എൻസിസി അംഗങ്ങളുടെ മാർച്ചിന്റെയും വാദ്യകോശങ്ങളുടെയും അകമ്പടിയോടെ ഘോഷയാത്രയായി നവാഗതരെ ആനയിച്ചു . പ്രവേശനോത്സവം മാനന്തവാടി നഗരസഭ ഉപാധ്യക്ഷ സിന്ധു സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു . നഗരസഭ ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി . പിടിഎ പ്രസിഡൻ്റ് എൻ.ജെ. ഷിജിത്ത് അധ്യക്ഷത വഹിച്ചു. നഗരസഭാ സ്ഥിരസമിതി അധ്യക്ഷൻ പി . വി .എസ് . മൂസ , പ്രിൻസിപ്പൽ പി.സി. തോമസ് , പ്രധാന അധ്യാപകൻ കെ.കെ. സുരേഷ് കുമാർ , മദർ പി റ്റി എ പ്രസിഡൻറ് ധന്യ , വിഎച്ച്എസ്ഇ പ്രിൻസിപ്പൽ കെ.ജിജി , എസ് എം സി ചെയർമാൻ മൊയ്തുട്ടി എന്നിവർ പ്രസംഗിച്ചു . നാടൻ പാട്ട് അവതരണവും കലാപരിപാടികളും നടന്നു . എഎസ് ഐ ഷിമ്മി പ്രതിജ്‌ഞ ചൊല്ലിക്കൊടുത്തു.
400 ഓളം വിദ്യാർത്ഥികളെ സ്വാഗതം ചെയ്ത് മാനന്തവാടി ജിവിഎച്ച്എസ്എസിൽ ഗംഭീര പ്രവേശനോത്സവം
