Headlines

പൂതാടി ബഡ്സ് സ്കൂൾ പ്രവേശനോത്സവം നടത്തി

പൂതാടി : വ്യത്യസ്തമായ കഴിവുകളാൽ അനുഗ്രഹീതരായ ഓരോ കുട്ടിയുടെയും സമഗ്രമായ മുന്നേറ്റമാണ് ബഡ്‌സ് സ്‌കൂൾ പ്രവർത്തനങ്ങളിലൂടെ സാധ്യമാക്കുന്നത്.കുടുംബശ്രീയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും സംയുക്തമായി ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവർക്ക് മാനസിക വികാസം സാധ്യമാക്കുന്നതിനും തുടർ പരിശീലനവും കരുതലും ഉറപ്പ് വരുത്തുന്നതിനുമാണ് ബഡ്സ് സ്ഥാപനങ്ങൾ ആരംഭിച്ചത്.

ബഡ്സ് സ്കൂളിൻ്റെ പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡണ്ട് ഇ. കെ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് ബിന്ദു ബാബു അധ്യക്ഷത വഹിച്ചു . സിഡിഎസ് ചെയർപേഴ്സൺ ആശ കിരൺ, വൈസ് ചെയർപേഴ്സൺ വി.പുഷ്പ , ബ്ലോക്ക് കോർഡിനേറ്റർ ബബിത ബാബു, തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *