തവിഞ്ഞാൽ അഗ്രികൾച്ചറൽ ഇമ്പ്രൂവ്മെന്റ് സഹകരണ സംഘം സംഘടിപ്പിച്ച വൃക്ഷത്തൈ നടീൽ പരിപാടിയുടെ ഉദ്ഘാടനം ബദനി ഇംഗ്ലീഷ് മീഡിയം സ്കൂൾ, യവനാർകുളത്തിൽ നടന്നു.പ്രസ്തുത പരിപാടി തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ എം. ജി. ബിജു ഉദ്ഘാടനം ചെയ്തു. സഹകരണ സംഘം പ്രസിഡന്റ് സ്റ്റാനി മാത്യുവും സ്കൂൾ ഹെഡ് മിസ്ട്രെസ്
sr. പുഷ്പ SIC, സംഘം ഡയറക്ടറും ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ശ്രീമതി ലിസി ജോസ്, ഡയറക്ടർ ശ്രീ മത്തച്ഛൻ കെ കെ, സംഘം സെക്രട്ടറി ശ്രീ അജോയ് കെ ജെ സ്കൂൾ സ്റ്റാഫ് എന്നിവർ പങ്കെടുത്തു .പരിസ്ഥിതി സംരക്ഷണത്തിന്റെയും ഹരിതവൽക്കരണത്തിന്റെയും പ്രാധാന്യം വിദ്യാർത്ഥികളിൽ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് വൃക്ഷത്തൈ നടീൽ പരിപാടി സംഘടിപ്പിച്ചത്. സ്കൂൾ ക്യാമ്പസിൽ വിവിധ ഇനം വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുകയും പരിപാലന പ്രവർത്തനങ്ങൾക്കായി വിദ്യാർത്ഥികൾക്ക് നിർദേശങ്ങൾ നൽകുകയും ചെയ്തു.
