വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കി

മേപ്പാടി: പീപ്പിള്‍സ് ഫൗണ്ടേഷന്‍ എഡ്യു സപ്പോര്‍ട്ട് സ്‌കീമില്‍ സാമൂഹിക ശക്തീകരണം നടത്തിവരുന്ന പ്രദേശങ്ങളിലെ 30 വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ കിറ്റ് നല്‍കി. ബാഗ്, നോട്ട്ബുക്കുകള്‍ തുടങ്ങിയവ അടങ്ങിയതാണ് ഓരോ കിറ്റും. വിതരണോദ്ഘാടനം നെടുമ്പാലയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ പീപ്പിള്‍സ് ഫൗണ്ടേഷന്‍ ഏരിയ കോ ഓഡിനേറ്റര്‍ അബൂബക്കറിന് നല്‍കി നിര്‍വഹിച്ചു.

ടി.പി. യൂനസ് അധ്യക്ഷത വഹിച്ചു. മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് റംല ഹംസ, വാര്‍ഡ് അംഗം രുക്മിണി, ഇബ്രാഹിം അമ്പലവയല്‍ എന്നിവര്‍ പ്രസംഗിച്ചു. സമീര്‍ കൈതക്കല്‍ സ്വാഗതവും വി.വി. കുഞ്ഞിമുഹമ്മദ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *