ഓപ്പറേഷന്‍ തൂഫാന്‍: ബോധവത്കരണം സംഘടിപ്പിച്ചു

മീനങ്ങാടി: വര്‍ധിക്കുന്ന ലഹരി വിപത്തിനെ ചെറുക്കാന്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച ‘ഓപ്പറേഷന്‍ തൂഫാന്‍ ദി നര്‍ക്കോ ഹണ്ട്’ പദ്ധതിയുടെ ഭാഗമായി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജനമൈത്രി പോലീസിന്റെ സഹകരണത്തോടെ എസ്പിസി യൂണിറ്റ് ബോധവത്കരണം സംഘടിപ്പിച്ചു.

പ്രിന്‍സിപ്പല്‍ എസ്‌ഐ കെ.എം. സന്തോഷ്‌മോന്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ ഡോ.കെ.ടി. അഷ്‌റഫ് അധ്യക്ഷത വഹിച്ചു. എസ്‌ഐ പി.എസ്. രതീഷ് ക്ലാസെടുത്തു. എസ്പിസി ഡ്രില്‍ ഇന്‍സ്‌പെക്ടര്‍ കെ.പി. അഫ്‌സല്‍, റജീന ബക്കര്‍, ചന്ദ്രലേഖ, പി.പി. അലി അക്ബര്‍, സി.കെ. നന്ദകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

 

പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി എസ്പിസി ആവിഷ്‌കരിച്ച ‘സഹപാഠിക്കൊരു സ്‌നേഹവൃക്ഷം ‘ പദ്ധതിയുടെ ഉദ്ഘാടനം നടത്തി. സ്‌കൂള്‍ അങ്കണത്തില്‍ കേഡറ്റുകള്‍ ഫലവൃക്ഷത്തെകള്‍ നട്ടു. കുട്ടികള്‍ കൊണ്ടുവന്ന നാട്ടുമാവിന്‍തൈകള്‍ സഹപാഠികള്‍ക്കു കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *