ബത്തേരി: കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ എഫ് എൻ എച്ച് ഡബ്ലിയു-എ എച്ച് പദ്ധതിയുടെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി സി.ഡി.എസുകളിലെ കുടുംബശ്രീ അംഗങ്ങള്‍ക്ക് പാലും പാലുത്പന്നങ്ങളും പോഷകഹാരവും എന്ന വിഷയത്തില്‍ ബോധവത്കരണ ക്ലാസ് നടത്തി. നഗരസഭാ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലീല പാല്‍പ്പാത്ത് ഉദ്ഘാടനം ചെയ്തു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബാബു ക്ലാസെടുത്തു. സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി ഹാളില്‍ നടന്ന പരിപാടിയില്‍ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ കെ രാജലക്ഷ്മി അധ്യക്ഷയായി. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ആര്‍ ആര്‍ പ്രസന്ന കുമാരി വിഷയാവതരണം നടത്തി. മെമ്പര്‍ സെക്രട്ടറി ലിജി, എം.ഇ.സി ഷീബ, ബി.സി ജംഷീറ, അബിത കമ്മ്യൂണിറ്റി കൗണ്‍സിലര്‍ കെ.പി ബബിത എന്നിവര്‍ സംസാരിച്ചു.
ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
