കല്‍പ്പറ്റ:- കല്‍പ്പറ്റ കാര്‍ഷിക വികസന ബാങ്കിന് മുന്നില്‍ ഫാര്‍മേഴ്‌സ് റിലീഫ് ഫോറം (എഫ് ആര്‍ എഫ് ), ഹരിതസേന സംയുക്തമായി ധര്‍ണ്ണ സമരം നടത്തി. കടാശ്വാസ പ്രകാരം ആനുകൂല്യം കഴിച്ചുളള തുക കൂടി വായ്പയിലേക്ക് അടച്ച് തീര്‍ത്ത ശേഷവും ആധാരങ്ങള്‍ മറ്റു രേഖകള്‍ നല്കാത്തതിന്റെ പേരില്‍ പ്രതിഷേധിച്ചാണ് ധര്‍ണ്ണ നടത്തിയത്. ഉടനടി രേഖകള്‍ നല്കാത്ത മുഴുവന്‍ വായ്പക്കാര്‍ക്കും അവരുടെ രേഖകള്‍ തിരിച്ച് നല്കണമെന്ന് സമരം ആവശ്യപ്പെട്ടു. റ്റി. ഇബ്രാഹീം സ്വാഗതം പറഞ്ഞു. കെ.സുരേന്ദ്രന്‍ മാസ്റ്റര്‍ (ഹരിത സേന) അധ്യക്ഷത വഹിച്ചു. ഫാര്‍മേഴ്‌സ് റിലീഫ് ഫോറം സംസ്ഥാന ആക്റ്റിംഗ് ചെയര്‍മാന്‍ എ.സി.തോമസ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. എ. എന്‍ മുകുന്ദന്‍ (FRF ), എസ്.സുധാകര സ്വാമി (ഹരിത സേന ), എം. സന്തോഷ് മൂപൈനാട് ( ഹരിതസേന ), പി.ജോസ് പാലയാണ (ഹരിത സേന), പി. കുര്യന്‍(എഫ് ആര്‍ എഫ്),ഒ ആര്‍. വിജയന്‍ (എഫ്.ആര്‍.എഫ്) എന്നിവര്‍ സംസാരിച്ചു.
കാര്‍ഷിക വികസന ബാങ്കിന് മുന്‍പില്‍ ധര്‍ണ്ണ നടത്തി.
