പനമരം: 2026 അദ്ധ്യയന വർഷത്തിൽ ബദ്റുൽ ഹുദയിൽ പുതിയ ബാച്ചിന്റെ പഠനാരംഭം കുറിച്ചു
പ്ലസ് വൺ ബാച്ചിന്റെ തുടക്കം സമസ്ത കേന്ദ്ര മുഷാവറ അംഗം ശൈഖുനാ ഹസൻ ഉസ്താദും ഖുർആൻ ബാച്ച് മർകസ് അക്കാദമി ഓഫ് ഖുർആൻ പ്രിൻസിപ്പൽ ഹാഫിൾ മുഹമ്മദ് അബൂബക്കർ സഖാഫിയും നിർവഹിച്ചു
കെ കെ മമ്മൂട്ടി മദനി അധ്യക്ഷത വഹിച്ചു
ദാറുൽ ഫലാഹ് പ്രിൻസിപ്പൽ കെ സി അബൂബക്കർ ഹസ്രത്ത് ഉൽഘാടനം ചെയ്തു അനാഥ കുട്ടികൾക്കുള്ള പഠന കിറ്റ് വിതരണം എം ഇ അബ്ദുൽ ഗഫൂർ സഖാഫി, കെ സി മൊയ്തുട്ടി ഹാജി എന്നിവർ നിർവഹിച്ചു ജാമിയ മദീനത്തുന്നൂർ പ്രോ റെക്ടർ ആസഫ് നൂറാനി മുഖ്യ പ്രഭാഷണം നടത്തി
പി ഉസ്മാൻ മൗലവി, നസീർ കോട്ടത്തറ, പി കെ ഇഹ്രാഹീം സഖാഫി, ഷാഫി നൂറാനി,നൗഫൽ അഹ്സനി പെരുന്തട്ട,ഹാഫിൾ അഫീഫ് സഖാഫി, ഹാഫിൾ ഉമറുൽ ഫാറൂഖ് സഖാഫി അഷറഫ് മാസ്റ്റർ പ്രസംഗിച്ചു
