പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു

കുപ്പാടി: നിർമലമാത പബ്ലിക് സ്കൂളിലെ കിൻ്റർഗാർഡൻ പ്രവേശനോത്സവം 8.6.2026 ന് വർണശബളാഭമായ പരിപാടികളോടെ ആഘോഷിച്ചു. ന് സ്കൂൾ മാനേജർ ഫാ. ലിൻസ് ചെറിയാൻ്റെ അധ്യക്ഷതയിൽ റവ.ഫാ.സി ജു കുര്യാക്കോസ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. സ്കൂളിലെത്തിയ കുരുന്നുകളെ അദ്ധ്യാപകരും രക്ഷിതാക്കളും ചേർന്ന് പുഷ്പങ്ങൾ നൽകിയും സമ്മാനങ്ങൾ കൊടുത്തും വരവേറ്റു.വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് അവതരിപ്പിച്ച കലാപരിപാടികൾ ഹൃദ്യമായി .സ്കൂൾ പ്രിൻസിപ്പാൾ Dr. ഗീത തമ്പിയും വൈസ് പ്രിൻസിപ്പാൾ ലിയ ജോസഫും ആശംസ അർപ്പിച്ചു.സ്കൂൾ കെ.ജി ടീച്ചർ ഷഫ്‌ന റഷീദ് സ്വാഗതവും കെ.ജി ടീച്ചർ അജീന പി.വി.നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *