ബത്തേരി: വയനാട്ടിൽ ഷിഗെല്ല സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകിയതായി മന്ത്രി ടി. സിദ്ദീഖ്. ബത്തേരിയിൽ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം നടത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
ആശുപത്രികൾ ,സ്കൂളുകൾ, വീടുകൾ എന്നിവിടങ്ങളിൽ പാലിക്കേണ്ട പ്രോട്ടോക്കോളുകൾ തീരുമാനിച്ചു
നെന്മേനി പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും ഇന്ന് അവലോകന യോഗം
കിണറുകൾ ക്ലോറിനേറ്റു ചെയ്യാൻ സ്പെഷൽ ഡ്രൈവ് നടത്തും.
സമീപ പഞ്ചായത്തുകളിലും മുൻകരുതൽ സ്വീകരിക്കും.
നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണ്.
. രോഗ ബാധിതരുടെ സഹോദരങ്ങൾ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിരീക്ഷണം നടത്തും.
. ആർക്കെങ്കിലും
ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ ചികിത്സ ഉറപ്പാക്കും
. ഡിസ്ചാർജ് ചെയ്ത കുട്ടികളെയും നിരീക്ഷിക്കും.
. ഷിഗല്ല ലക്ഷണങ്ങളുള്ള 35 ആദിവാസി വിദ്യാർത്ഥികളുടെ ഉന്നതികളിൽ പ്രത്യേക നിരീക്ഷണമുണ്ടന്നും മന്ത്രി ടി. സിദ്ദീഖ് പറഞ്ഞു..
ആരോഗ്യമന്ത്രി കെ മുരളീധരൻ ഇന്ന് വയനാട്ടിലെത്തുന്നുണ്ട്.
