കല്‍പ്പറ്റ: ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കല്‍ ധര്‍ണ നടത്തി. പാചകവാതകം ഉള്‍പ്പെടെ ഇന്ധനങ്ങളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വിലക്കയറ്റത്തില്‍ പ്രതിഷേധിച്ചായിരുന്നു സമരം. കേന്ദ്ര കമ്മിറ്റിയംഗം കെ.കെ. ലതിക ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.ജി. ബീന അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം രുക്മണി സുബ്രഹ്മണ്യന്‍, സംസ്ഥാന കമ്മിറ്റി അംഗം എന്‍.പി. കുഞ്ഞുമോള്‍, എല്‍സി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി ബീന വിജയന്‍ സ്വാഗതവും പി.വി. ഏലിയാമ്മ നന്ദിയും പറഞ്ഞു.
മഹിളാ അസോസിയേഷന്‍ ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കല്‍ ധര്‍ണ നടത്തി
