കല്‍പ്പറ്റ: എസ്കെഎംജെ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എസ്എസ്എല്‍സി, പ്ലസ്ടു, യുഎസ്എസ്, എന്‍എം എംഎസ്ഇ പരീക്ഷകളില്‍ ഉന്നതവിജയം നേടിയവരെ ആദരിച്ചു. മുനിസിപ്പല്‍ ചെയര്മാന് പി. വിശ്വനാഥന് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ബിനി സതീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സി.വി. മന്മോഹന് മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ നവാസ്, പിടിഎ അംഗം വിനീത് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രിന്‍സിപ്പല്‍ എം. വിവേകാനന്ദന് സ്വാഗതവും ഹെഡ്മാസ്റ്റര് എം.പി. കൃഷ്ണകുമാര്‍ നന്ദിയും പറഞ്ഞു.
