ലഹരിവിരുദ്ധ സ്റ്റുഡന്റ്‌സ് വിജിലന്‍സ് ഗ്രൂപ്പ് രൂപീകരിച്ചു.

മാനന്തവാടി: ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ‘കാവല്‍ക്കണ്ണുകള്‍’എന്ന പേരില്‍ ലഹരിവിരുദ്ധ സ്റ്റുഡന്റ്‌സ് വിജിലന്‍സ് ഗ്രൂപ്പ് രൂപീകരിച്ചു. എന്‍എസ്എസ് യൂണിറ്റിന്റയും വിമുക്തി ക്ലബിന്റെയും സംയുക്താഭിമുഖ്യത്തില്‍ നേത്രദാന ദിനത്തിലാണ് ഗ്രൂപ്പിന് രൂപം നല്‍കിയത്. വിമുക്തി മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എന്‍.സി. സജിത്ത്കുമാര്‍ ഉദ്ഘാടനം ചെയ്തു.പ്രിന്‍സിപ്പല്‍ പി.സി. തോമസ് അധ്യക്ഷത വഹിച്ചു.എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ എ.പി. അജിഷ്, എ.ജെ. ബിജു, അരവിന്ദന്‍ പുതിയപറമ്പില്‍, പി.ജി. ഗിരിജ എന്നിവര്‍ പ്രസംഗിച്ചു. എന്‍എസ്എസ് വോളണ്ടിയര്‍ ലീഡര്‍ അര്‍ഷാദ് അന്‍വര്‍ സ്വാഗതവും അവന്തിക അനീഷ് നന്ദിയും പറഞ്ഞു.

കാമ്പസിലോ പരിസരത്തോ ലഹരി പദാര്‍ഥങ്ങളുടെ സാന്നിധ്യമോ വിപണനമോ ശ്രദ്ധയില്‍പ്പെട്ടാലുടന്‍ അധ്യാപകരെയോ എക്‌സൈസ് അധികൃതരെയോ അറിയിക്കുകയാണ് വിജിലന്‍സ് ഗ്രൂപ്പിന്റെ പ്രധാന ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *