മാനന്തവാടി: ചെറുപുഷ്പ മിഷന്‍ലീഗ് മാനന്തവാടി രൂപത 2026-27 പ്രവര്‍ത്തനവര്‍ഷവും രൂപത കൗണ്‍സിലും ദ്വാരക പാസ്റ്ററല്‍ സെന്ററില്‍ ബിഷപ് മാര്‍ ജോസ് പൊരുന്നേടം ഉദ്ഘാടനം ചെയ്തു. സമുദായ ശക്തീകരണ വര്‍ഷത്തില്‍ മിഷന്‍ ലീഗ് പ്രേഷിതരുടെ പങ്ക് വലുതാണെന്നും കൂട്ടായ്മയിലുള്ള പ്രവര്‍ത്തനങ്ങളാല്‍ സമ്പന്നമാകുന്നതാണ് സഭയുടെ സംഘടനകളെന്നും പിതാവ് പറഞ്ഞു. മാര്‍ഗരേഖ പ്രകാശനം നിര്‍വഹിച്ച ബിഷപ് 2025-2026 പ്രവര്‍ത്തന വര്‍ഷത്തില്‍ രൂപതയിലെ മികച്ച മേഖലകളായി തെരഞ്ഞെടുത്ത ചുങ്കക്കുന്ന്, കല്‍പ്പറ്റ, ബത്തേരി എന്നിവയ്ക്കും മികച്ച ശാഖകളായ ചെറുകാട്ടൂര്‍, പുതുശേരിക്കടവ്, ചുങ്കക്കുന്ന് എന്നിവയ്ക്കുമുള്ള സമ്മാനം വിതരണം ചെയ്തു.
സിഎംഎല്‍ രൂപത പ്രസിഡന്റ് സിജിന്‍ കൂടക്കാട്ട് അധ്യക്ഷത വഹിച്ചു.സംസ്ഥാന പ്രസിഡന്റ് രഞ്ജിത്ത് മുതുപ്ലാക്കല്‍, തിരുബാലസഖ്യം രൂപത പ്രസിഡന്റ് ജിജോ മംഗലത്ത്, അന്ന റോസ് വാത്തേലില്‍, ജോയിന്റ് ഡയറക്ടര്‍ സിസ്റ്റര്‍ മെര്‍ലിന്‍ എംഎസ്എംഐ എന്നിവര്‍ പ്രസംഗിച്ചു. സിഎംഎല്‍ രൂപത ഓര്‍ഗനൈസര്‍ വിനോദ് ഓലേടത്ത് മാര്‍ഗരേഖ അവതരണം നടത്തി. മിഷന്‍ ലീഗ് രൂപത ഡയറക്ടര്‍ ഫാ.സന്തോഷ് ഒറവാറന്തറ സ്വാഗതവും സെക്രട്ടറി ജോണ്‍ പുല്ലാപ്പിള്ളി നന്ദിയും പറഞ്ഞു.
സിഎംഎല്‍ ജോയിന്റ് ഡയറക്ടര്‍മാര്‍,പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ഓര്‍ഗനൈസര്‍ എന്നിവര്‍ക്കുള്ള പരിശീലനം ഇതോടനുബന്ധിച്ച് നടത്തി. ബത്തേരി ഇടവകയിലെ മാതൃവേദി പ്രവര്‍ത്തകര്‍ റമ്പാന്‍ പാട്ട് അവതരിപ്പിച്ചു. ‘സഭയെ സ്‌നേഹിക്കാം ലോകത്തില്‍ സാക്ഷികളാകാം’ എന്ന പഠന വിഷയത്തോടെയാണ് പ്രവര്‍ത്തന മാര്‍ഗരേഖ(എക്ലേസിയ വിവാ)പ്രസിദ്ധീകരിക്കുന്നത്.
