കല്‍പ്പറ്റ: വയനാട് ജില്ലാ ആസ്ഥാനത്ത് എക്‌സൈസ് കോംപ്ലക്‌സ് സ്ഥാപിക്കണമെന്ന് പിഡബ്ല്യുഡി കോണ്‍ഫറന്‍സ്ഹാളില്‍ നടന്ന കേരള സ്റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ 45-ാമത് ജില്ലാ സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ുല്‍പ്പള്ളി, വാളാട്, മേപ്പാടി എന്നിവിടങ്ങളില്‍ എക്‌സൈസ് റേഞ്ച് അനുവദിക്കുക, ബത്തേരി എക്‌സൈസ് കോംപ്ലക്‌സ് നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കുക,
കേരള എക്‌സൈസ് മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റ്, തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക്‌പോസ്റ്റ് എന്നിവിടങ്ങളില്‍ സ്ഥിരം തസ്തികകള്‍ സൃഷ്ടിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.
മുനിസിപ്പല്‍ ചെയര്‍മാന്‍ പി. വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് പി.ആര്‍. ഷിനോഷ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സെല്‍മ ജോസ് അനുശോചന പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സന്തോഷ്‌കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി എം. അനില്‍കുമാര്‍ സംസ്ഥാന റിപ്പോര്‍ട്ടും ജില്ലാ സെക്രട്ടറി നിക്കോളാസ് ജോസ് ജില്ലാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി ജി. ബൈജു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ. ദീപു, എം.സി. ഷിജു, വി.പി. വജീഷ്‌കുമാര്‍, മുന്‍ ജില്ലാ സെക്രട്ടറി പി.എസ്. വിനീഷ് എന്നിവര്‍ പ്രസംഗിച്ചു.
നിക്കോളാസ് ജോസ് സ്വാഗതവും ജില്ലാ ട്രഷറര്‍ ടി.പി. സന്തോഷ് നന്ദിയും പറഞ്ഞു. ഭാരവാഹികളായി പി.എസ്. വിനീഷ്(പ്രസിഡന്റ്), എം.ബി. ഹരിദാസന്‍(വൈസ് പ്രസിഡന്റ്), പി. വിജേഷ്‌കുമാര്‍(സെക്രട്ടറി), കെ.ഇ. ഷൈനി(ജോയിന്റ് സെക്രട്ടറി), എം.പി. പ്രോമിസ്(ട്രഷറര്‍), ജോഷി തുമ്പാനം, കെ.കെ. ബഷീര്‍, പിന്റോ ജോണ്‍(സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു.
