ഡിവൈഎഫ്ഐ പഠനോത്സവവും അനുമോദന ചടങ്ങും സംഘടിപ്പിച്ചു

കാവുംമന്ദം: ഡിവൈഎഫ്ഐ കാലിക്കുനി യൂണിറ്റിന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി ‘പഠനോത്സവം 2026’ എന്ന പേരിൽ അനുമോദന ചടങ്ങ് സംഘടിപ്പിച്ചു.

യൂണിറ്റ് സെക്രട്ടറി ഷിബു പി.എസ് സ്വാഗതം പറഞ്ഞു. മേഖല വൈസ് പ്രസിഡന്റ് ഷബ്‌ന ഷമീർ അധ്യക്ഷത വഹിച്ചു. DYFI ബ്ലോക്ക് പ്രസിഡന്റ് ആഷിഖ് സി.എച്ച് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. മേഖല പ്രസിഡന്റ് ജസ്റ്റിൻ ആശംസകൾ അറിയിച്ചു. ചടങ്ങിൽ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങളും മെമെന്റോകളും നൽകി ആദരിച്ചു.യൂണിറ്റ് ജോയിൻ സെക്രട്ടറി മുസ്സമ്മിൽ നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *