വിജയോത്സവവും വായന പക്ഷാചരണം ഉദ്ഘാടനവും നടത്തി

വെള്ളമുണ്ട: ഗവ.മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വായന പക്ഷാചരണം ഉദ്ഘാടനവും എസ്എസ്എല്‍സി, പ്ലസ് ടു, എന്‍എംഎംഎസ് പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ അനുമോദിക്കുന്നതിന് വിജയോത്സവവും നടത്തി. വിജയോത്സവം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സല്‍മ മോയിയും വായന പക്ഷാചരണം ജില്ലാ പഞ്ചായത്ത് തരുവണ ഡിവിഷന്‍ അംഗം മുഫീദ തെസ്‌നിയും ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം റംല മുഹമ്മദ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ബിന്ദു എം. വര്‍ക്കി, ഹെഡ്മിസ്ട്രസ് സി.ടി. ബീന, പോലീസ് ഇന്‍സ്‌പെക്ടര്‍ സി.വി. സജീവ്,

മുന്‍ ഹെഡ്മിസ്ട്രസ് ടി.കെ. ഫാത്തിമത്ത് ഷംല, പിടിഎ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം എം. ഉദയകുമാര്‍, ഇ.കെ. സല്‍മത്ത് എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *