ഓപ്പറേഷൻ തൂഫാൻ; 53 ഗ്രാമോളം എം.ഡി.എം.എ യുമായി യുവാക്കൾ പിടിയിൽ

ബത്തേരി : കോഴിക്കോട് സ്വദേശികളായ മാനാഞ്ചിറ വയലിൽ മാളിയേക്കൽ വീട്ടിൽ കെ.കെ ഷാരുഖ് അസിം(33), ബേപ്പൂർ കളത്തുംകണ്ടിപ്പറമ്പ് അബ്ബാ അപ്പാർട്ട്മെന്റിൽ ഷെയ്ഖ് ഇർഷാദ് ഹുസൈൻ (35) എന്നിവരെയാണ് പിടികൂടിയത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേർന്ന് മുത്തങ്ങ തകരപ്പാടി പോലീസ് ചെക്ക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിലാണ് ഇവർ വലയിലായത്. 22.06.2026 രാത്രിയോടെ കർണാടക ഭാഗത്തു നിന്നും വരികയായിരുന്ന കെ എ 22 എം ഇ 7498 നമ്പർ കാർ പരിശോധിച്ചതിൽ കാറിന്റെ പിൻസീറ്റിൽ ബാഗിനുള്ളിൽ സിപ്പ് ലോക്ക് കവറിനുള്ളിൽ സൂക്ഷിച്ച നിലയിലാണ് 52.977 ഗ്രാം എം.ഡി.എം.എ കണ്ടെടുക്കുന്നത്. ഇത് വലിക്കാൻ ഉപയോഗിക്കുന്ന ഗ്ലാസ്‌ ട്യൂബ് ബോങ്കും പിടിച്ചെടുത്തിട്ടുണ്ട്.

സബ് ഇൻസ്‌പെക്ടർമാരായ കെ. ശ്രീതു, സനൽ, എ എസ് ഐ ശ്യാം ലാൽ, എസ്.സി.പി.ഓ പ്രസാദ്, സി.പി.ഒ മിഥുൻ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *