മാനന്തവാടി മെഡിക്കൽ കോളേജ്: രോഗികളുടെ ജീവൻ വെച്ച് പന്താടുന്നത് അവസാനിപ്പിക്കണം: എസ്.ഡി.പി.ഐ

മാനന്തവാടി: കൈയ്ക്ക് ഗുരുതര പരിക്കേറ്റ ഒൻപത് വയസുകാരിയായ ഗോത്രവർഗ വിദ്യാർത്ഥിനിക്ക് അടിയന്തര ചികിത്സ നിഷേധിച്ചെന്ന പരാതി മാനന്തവാടി മെഡിക്കൽ കോളേജിലെ ഗുരുതര വീഴ്ചകളുടെ തെളിവാണെന്ന് എസ്.ഡി.പി.ഐ മാനന്തവാടി മണ്ഡലം കമ്മിറ്റി.

ചികിത്സ വൈകിയാൽ കൈയുടെ ചലനശേഷി നഷ്ടപ്പെടുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിട്ടും, “ഇന്ന് സർജറിയുടെ ദിവസമല്ല” എന്ന കാരണം പറഞ്ഞ് രോഗിയെ മടക്കി അയച്ച സംഭവം ആരോഗ്യരംഗത്തിന് തന്നെ അപമാനകരമാണ്.

സാധാരണക്കാരും ഗോത്രവിഭാഗങ്ങളും ആശ്രയിക്കുന്ന മെഡിക്കൽ കോളേജിൽ അടിയന്തര ചികിത്സ പോലും ഉറപ്പാക്കാൻ കഴിയാത്തത് അധികൃതരുടെ ഗുരുതര അനാസ്ഥയാണ്.

ചികിത്സാ നിഷേധം, സൗകര്യങ്ങളുടെ അഭാവം, ഡോക്ടർമാരുടെ കുറവ് തുടങ്ങിയ പരാതികൾ തുടർച്ചയായി ഉയരുമ്പോഴും പരിഹാര നടപടികൾ ഉണ്ടാകുന്നില്ല.

സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും, മെഡിക്കൽ കോളേജിൽ 24 മണിക്കൂറും അടിയന്തര ചികിത്സയും ശസ്ത്രക്രിയാ സേവനങ്ങളും ഉറപ്പാക്കണമെന്നും കമ്മിറ്റി പ്രസ്ഥാവനയിലൂടെ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *