പി.എം ശ്രീ ജവഹര്‍ നവോദയ വിദ്യാലത്തിന്റെ പി.എം ശ്രീ കമ്മ്യൂണിറ്റി പാര്‍ട്ടിസിപ്പേഷന്‍ സ്കീമില്‍ ഉള്‍പ്പെടുത്തി എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിന് വേസ്റ്റ് ബിന്നുകള്‍ വാങ്ങി നല്കി. ജവഹര്‍ നവോദയ വിദ്യാലയം പ്രിന്‍സിപ്പല്‍ എം.ജി അരവിന്ദാക്ഷന്, വൈസ് പ്രിന്‍സിപ്പല്‍ തങ്കമണി, അധ്യാപകര്‍, എന്‍ ഊര് ചാരിറ്റബില്‍ സൊസൈറ്റി സി.ഇ.ഒ, സെക്രട്ടറി, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജവഹര്‍ നവോദയ വിദ്യാലത്തിലെ കുട്ടികള്‍ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി.
എന്‍ ഊരിലേക്ക് വേസ്റ്റ് ബിന്നുകള്‍ നല്കി
