പള്ളിക്കുന്ന് :പള്ളിക്കുന്ന് എൽ എം എച്ച് എസ് എസിലെ വായന പക്ഷാചരണ പ്രവർത്തനങ്ങൾ ഗുരുകുലം കോളജ് പ്രിൻസിപ്പലും, ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് മെമ്പറുമായ ഷാജൻ ജോസ് ഉദ്ഘാടനം ചെയ്തു.
മികച്ച ലൈബ്രറി പ്രവർത്തകനുള്ള കെ ഗോവിന്ദൻ സ്മാരക പുരസ്കാരം നേടിയ അധ്യാപകൻ ഷാജനെ പ്രധാനാധ്യാപകൻ റോയ് വിൻസൻ്റ് പൊന്നാട അണിയിച്ചു.
എസ് എസ് എൽസി പരീക്ഷയിൽ 100% നേടിയ മുഴുവൻ കുട്ടികളേയും യോഗത്തിൽ മെഡലുകൾ നൽകി അനുമോദിച്ചു.
മാനേജ്മെൻ്റ് പ്രതിനിധിയായ ഫാ. അജിത് മുഴുവൻ വിഷയത്തിനും A+ നേടിയ അർച്ചന സോങ്കർ, ജെനിഫർ ജിനീസ്, അലീന അലോഷ്യസ് എന്നിവരെ അനുമോദിച്ചു.ഫാ. ഷിജു മുഖ്യപ്രഭാഷണം നടത്തി.
പിടിഎ പ്രസിഡൻ്റ് ഷാജി പി വി അധ്യക്ഷനായ യോഗത്തിൽ പ്രിന്‍സിപ്പല്‍ അമ്പിളി ജോണ്‍, അധ്യാപകരായ ബിനി എം എസ് , ബിജു പി. ആർ, അനൂപ് പോൾ റോയ്സൺ പിലാക്കാവ് , പിടിഎ വൈസ് പ്രസിഡന്റ് ജെസ്സി ലെസ്ലി, എം പി ടി എ പ്രസിഡന്റ് സിന്ധു ആന്റണി എന്നിവർ സംസാരിച്ചു.
മധുര പലഹാര വിതരണവും കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.
June 24, 2026
