കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സി.ഡി.എസ് ഉപസമിതി അംഗങ്ങള്‍ക്ക് റിഥം എന്ന പേരില്‍ ദ്വിദിന പരിശീലനം സംഘടിപ്പിച്ചു. പോസിറ്റീവ് മനോഭാവം, ആശയവിനിമയ പാടവം, ഫിനാന്‍സ് മാനേജ്മെന്റ്, ഭരണ നിര്‍വഹണം, കുടുംബശ്രീ ബൈലോ തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം നല്‍കുന്നത്. സംസ്ഥാനതലത്തില്‍ പ്രത്യേക പരിശീലനം നേടിയ വിദഗ്ദ്ധരായ റിസോഴ്‌സ് പേഴ്‌സണ്‍മാരാണ് ക്ലാസുകള്‍ നയിക്കുന്നത്. മാനന്തവാടി, മുള്ളന്‍കൊല്ലി, മൂപ്പൈനാട് എന്നീ ക്ലസ്റ്ററുകളില്‍ ആദ്യഘട്ട പരിശീലനം ആരംഭിച്ചു. പരിശീലനത്തിലൂടെ ഉപസമിതി പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ കാര്യക്ഷമത കൈവരിക്കുകയാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്.
കുടുംബശ്രീ ഉപസമിതി അംഗങ്ങള്‍ക്ക് പരിശീലനം സംഘടിപ്പിച്ചു.
