കോട്ടത്തറ ഗ്രാമപഞ്ചായത്തില്‍ യോഗദിനാചരണം നടത്തി.

കോട്ടത്തറ : കോട്ടത്തറ ഗ്രാമപഞ്ചായത്ത്, മെച്ചന ആയുര്‍വേദ ഡിസ്‌പെന്‍സറി, ഗവ മോഡല്‍ ഹോമിയോ ഡിസ്‌പെന്‍സറി എന്നിവ കുടുംബശ്രീയുമായി സഹകരിച്ച് യോഗ ദിനാചരണം നടത്തി. ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സി രജിത ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലീലാമ്മ ജോസഫ് അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ഇ.സി അജീഷ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ പുഷ്പ, പി.പി രനീഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.കെ ജോണ്‍, ബിന്ദു ടീച്ചര്‍, ജസ്റ്റിന്‍ സിറിയക്, സനിലേഷ്, മഞ്ജു ബെന്നി, റംല അസീസ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി മിനി എന്നിവര്‍ സംസാരിച്ചു. യോഗ ഇന്‍സ്ടക്ടര്‍മാരുടെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ജീവനക്കാര്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് യോഗ പരിശീലനം നടത്തി. സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ അംഗങ്ങള്‍ക്ക് പ്രത്യേക ചെയര്‍ യോഗ പരിശീലനം നല്‍കി. മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. അഞ്ജുഷ സി ദാസ്, ഡോ. ദിവ്യ, ഡോ. പ്രേം കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *