ഉന്നത വിജയം നേടിയ വിദ്യാർഥികളെ കെമിസ്ട്രി അസോസിയേഷൻ ആദരിച്ചു

കൽപ്പറ്റ: ഹയർസെക്കൻഡറി / വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷയിൽ കെമിസ്ട്രി വിഷയത്തിൽ മുഴുവൻ മാർക്കും വാങ്ങിയ വിദ്യാർഥികളെ ആദരിച്ചു . അസോസിയേഷൻ ഓഫ് കെമിസ്ട്രി ടീച്ചേഴ്സിന്റെ നേതൃത്വത്തിലാണ് വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും , മെമൻ്റെയു നൽകി ആദരിച്ചത് . ജില്ലയിൽ 35 വിദ്യാർഥികളാണ് കെമിസ്ട്രി പരീക്ഷയിൽ മുഴുവൻ മാർക്കും വാങ്ങിയത് . കൽപ്പറ്റ എസ് കെ എം ജെ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങ് പ്രിൻസിപ്പൽ എം വിവേകാനന്ദൻ ഉദ്ഘാടനം ചെയ്തു . മുണ്ടേരി സ്കൂൾ പ്രിൻസിപ്പൽ പി ടി സജീവൻ വിദ്യാർത്ഥികൾക്ക് ഉപഹാരം കൈമാറി . അസോസിയേഷൻ സെക്രട്ടറി ഒ ജെ ബിജു, പ്രസിഡണ്ട് ബിന്ദു വി ജെ, ജോയൻ്റ് സെക്രട്ടറി ബിനേഷ് രാഘവൻ എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *