അമ്പലവയല്‍: പഞ്ചായത്തിലെ പെരുമ്പാടിക്കുന്ന് സ്മാര്‍ട്ട് അങ്കണവാടി പ്രിയങ്ക ഗാന്ധി എംപി ഉദ്ഘാടനം ചെയ്തു. കൃഷി മന്ത്രി ടി. സിദ്ദിഖ്, ഐ.സി. ബാലകൃഷ്ണന് എംഎല്‍എ, പഞ്ചായത്ത് പ്രസിഡന്റ് എന്‍.സി. കൃഷ്ണകുമാര്‍, ജനപ്രതിനിധി-പൊതുപ്രവര്‍ത്തകരായ വി.എന്‍. ശശിന്ദ്രന്, ബീന അബു, കെ.കെ. ബാബു, പി. ഷഫീഖ്, സനില്‍ ജോണ്‍, സിജി യെല്‍ദോ, പി.എം. സുരേന്ദ്രന്, എം. ജിന്‍സി, പി.ടി ആമിന, എ.ആര്. മോഹനന്, പി.യു. ജോസ്, കെ.സി. ജിന്‍സി, അബ്ദുള്‍ഹക്കിം, ബാലസുബ്രഹ്മണ്യന്, റഷീദ്, സുരേഷ്, നിഷ സജി, ടി.ടി. സിന്ധു, ശ്രീകല, അശോക്, സുനിത, റഹിം, കെ.ടി. ജോസഫ്,ജോയ്, പ്രദീപ്, കുര്യാക്കോസ്, ജോര്‍ജ്, എ.എസ്. വിജയ, റജീന, ഭാഗ്യലക്ഷ്മി, ബിന്ദു, എം.വി. തോമസ്, അയ്യപ്പന് തുടങ്ങിയവര്‍ പങ്കെടുത്തു. എംപി കുട്ടികള്‍ക്ക് മിഠായിയും കളിപ്പാട്ടങ്ങളും നല്കി. വയനാട് പാക്കേജില്‍ 25 ലക്ഷം രൂപ ചെലവില്‍ ജില്ലാ നിര്‍മിതി കേന്ദ്രമാണ് സ്മാര്‍ട്ട് അങ്കണവാടിയുടെ പ്രവൃത്തി നടത്തിയത്.
