കൽപ്പറ്റ :- കല്പറ്റ എൻ എസ്സ് എസ്സ് ഹയർ സെക്കന്ററി സ്കൂളിൽ നിന്നും, കഴിഞ്ഞ എസ്.എസ്.എൽ. സി, ഹയർ സെക്കന്ററി പരീക്ഷകളിൽ ഉന്നത വിജയം കരസ്തമാക്കിയ വിദ്യാർത്ഥികളെ സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ ആദരിച്ചു.സംസ്ഥാന കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ധിഖ് സമ്മേളനം ഉത്ഘാടനം ചെയ്തു. ക്യാഷ് അവാർഡുകളും മെമെന്റോകളും വിതരണം ചെയ്തു. സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും കൃഷി ക്ലബ് തുടങ്ങി കൃഷിയുടെ പ്രാധാന്യം വളർന്നു വരുന്ന സമൂഹത്തിലേക്ക് എത്തിക്കാനുള്ള നടപടികൾ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. പൊതു പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് വെയ്റ്റേജ് മാർക്ക് നൽകുന്ന കാര്യം പരിഗണനയിൽ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സ്കൂളിൽ നിന്നും ഈ വർഷം വിരമിച്ച സ്റ്റാഫ് അംഗങ്ങൾ ആയ കെ അരവിന്ദാക്ഷൻ, പി പ്രേമ എന്നിവരെ ആദരിച്ചു. യോഗത്തിൽ പി റ്റി എ പ്രസിഡന്റ് ഷാജി തദ്ദേവുസ് അധ്യക്ഷൻ ആയിരുന്നു. വൈത്തിരി താലൂക് യൂണിയൻ പ്രസിഡന്റ് കെ സുധാകരൻ നായർ, പ്രിൻസിപ്പാൾ എ കെ ബാബു പ്രസന്നകുമാർ, യൂണിയൻ പ്രതിനിധി കെ മുരളീധരൻ, മുൻ പി റ്റി എ പ്രസിഡന്റ് കെ പ്രകാശൻ, മദർ പി റ്റി എ അംഗങ്ങളായ മിനി കെ, സൗമ്യ പി എം, മണിയമ്മ ടീച്ചർ, സ്റ്റാഫ് സെക്രട്ടറി പി കെ രാജീവ്, വിദ്യാർത്ഥി പ്രതിനിധി റൂപ ജന്ന എന്നിവർ സംസാരിച്ചു.
