നിർമ്മിത ബുദ്ധിയെ വിവേകത്തോടെ ഉപയോഗിക്കണം: ജുനൈദ് കൈപ്പാണി 

കമ്പളക്കാട്: കൃത്രിമബുദ്ധിയേയും മറ്റ് സാങ്കേതികവിദ്യകളേയും വിവേകത്തോടെ ഉപയോഗിക്കുവാൻ വിദ്യാർത്ഥികൾക്ക് ക്രിയാത്മക അവസരം ഒരുക്കണമെന്ന് ലെറ്റ്‌സ് ലൈഫ് ഡയറക്ടർ ജുനൈദ് കൈപ്പാണി അഭിപ്രായപ്പെട്ടു.

വിദ്യാർത്ഥികളിൽ വായനാശീലവും സർഗാത്മകതയും കലാ-സാഹിത്യ അഭിരുചിയും വളർത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഔപചാരിക ഉദ്ഘാടനം കമ്പളക്കാട് ജി യു പി സ്കൂളിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തിത്വത്തെയും ചിന്താശേഷിയെയും വാർത്തെടുക്കുന്ന ശക്തമായ വേദിയാണ്‌ വിദ്യാരംഗം പോലുള്ള ക്ലബ്ബുകളെന്നും ജുനൈദ് പറഞ്ഞു.

പി.ടി.എ പ്രസിഡന്റ്‌ ഹാരിസ് അയ്യാട്ട് അധ്യക്ഷത വഹിച്ചു.

ഹെഡ്മാസ്റ്റർ എമ്മാനുവൽ ഒ. സി,നയീം സി. എ, ഷമീർ കെ. പി, നിഷിത, ദീപ.ഡി , റഫീഖ്, അഭി തുടങ്ങിയവർ പ്രസംഗിച്ചു.

വിവിധ മത്സരങ്ങളിൽ വിജയികളായ പ്രതിഭകൾക്ക് ചടങ്ങിൽ സമ്മാനദാനവും നടന്നു

Leave a Reply

Your email address will not be published. Required fields are marked *